പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥരില്ല; മെംബര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
1374167
Tuesday, November 28, 2023 3:27 AM IST
കുറുപ്പന്തറ: പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥർ എത്താത്തതിൽ പ്രതിഷേധിച്ച് മെംബര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. മാഞ്ഞൂര്‍ പഞ്ചായത്തിലാണ് ജനപ്രതിനിധികളുടെ പ്രതിഷേധ സമരം. സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും എഇയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ ഓഫീസിലെത്തിയില്ലെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.
ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തതിനാൽ 500 ഓളം ഫയലുകളും ജനങ്ങള്‍ക്ക് കിട്ടേണ്ട പല സര്‍ട്ടിഫിക്കറ്റുകളും നടപടികളില്ലാതെ പഞ്ചായത്തോഫീസില്‍ കെട്ടി ക്കിടക്കുകയാണെന്ന് സമരം നടത്തിയ യുഡിഎഫ് മെംബര്‍മാര്‍ പറയുന്നു. ഇതുമൂലം മാഞ്ഞൂര്‍ പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഇവർ പറയുന്നു.
സുനു ജോര്‍ജ്, ബിനോ സ്കറിയ, ടോമി കാറുകുളം ഉള്‍പ്പെടെയുള്ള മെംബര്‍മാരാണ് സമരം നടത്തിയത്. പഞ്ചായത്തിലെ അനാസ്ഥ ഇനിയും തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും മെംബര്‍മാര്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും ഫയലുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാകണമെന്നും മെംബര്‍മാര്‍ ആവശ്യപ്പെട്ടു.