നവകേരള സദസ്; ഏറ്റുമാനൂരില്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്
1374165
Tuesday, November 28, 2023 3:27 AM IST
ഏറ്റുമാനൂര്‍: നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്നു നടക്കും.
മാന്നാനം കെ.ഇ. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10നാണ് കോണ്‍ക്ലേവ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും വിദ്യാഭ്യാസ കോണ്‍ക്ലേവ് ചെയര്‍മാനുമായ ജയിംസ് കുര്യന് അധ്യക്ഷത വഹിക്കും.
സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. ബി. പ്രകാശ്കുമാര് മോഡറേറ്ററാവും. മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, മാന്നാനം സിഎംഐ ആശ്രമം പ്രയോര്‍ ഫാ. കുര്യന് ചാലങ്ങാടി, മാന്നാനം കെ.ഇ. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഐസണ്‍ വഞ്ചിപ്പുരയ്ക്കല്‍, ഏറ്റുമാനൂര്‍ എഇഒ ശ്രീജ പി. ഗോപാല്‍, ഏറ്റുമാനൂരപ്പന് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ആര്. ഹേമന്തകുമാര്‍, എംജി ജോയിന്റ് രജിസ്ട്രാറും വിദ്യാഭ്യാസ കോണ്‍ക്ലേവ് കണ്‍വീനറുമായ പി. ഹരി എന്നിവര്‍ പങ്കെടുക്കും.