യൂണിറ്റ് വാര്‍ഷികം
1374164
Tuesday, November 28, 2023 3:27 AM IST
കൂരോപ്പട: കെഎല്‍എം കൂരോപ്പട യൂണിറ്റ് വാര്‍ഷികവും കുടുംബകൂട്ടായ്മയും സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജോസ് തോമസ് പാറശേരിയുടെ അധ്യക്ഷതയില്‍ കെഎല്‍എം അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേകളം ഉദ്ഘാടനം ചെയ്തു.
കെഎല്‍എം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വികാരി ഫാ. ജോസ് തോമസ് പാറശേരി ഉദ്ഘാടനം ചെയ്തു.
കെഎല്‍എം സംഘാംഗങ്ങളുടെ 10, പ്ലസ്ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയവര്‍ക്കു മെമന്റോ നല്കി. യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബേബിച്ചന് കൂട്ടയാനിക്കല്, കെഎല്‍എം അതിരൂപത സമിതിയംഗം ബിനോയി കാരിമല, സിസ്റ്റര്‍ അനിത, ടോമി മേക്കാട്ട്, ഷൈനി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.