ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് സന്ദേശറാലി സംഘടിപ്പിച്ചു
1374162
Tuesday, November 28, 2023 3:27 AM IST
കോട്ടയം: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദേശറാലി നടത്തി. കളക്ടറേറ്റില്‍ നിന്നാരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, വനിതാ-ശിശു വികസന ഓഫീസര്‍ ജെബിന് ലോലിത സെയ്ന്, സിഡിഎസ് പ്രോഗ്രാം ഓഫീസര്‍ റെയ്ച്ചല്‍ ഡേവിഡ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി. സുനിത, ഐസിഡിഎസ് പ്രവര്‍ത്തകര്‍, സിഎംഎസ് കോളജ്, ബസേലിയസ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. റാലി നാഗമ്പടത്ത് അവസാനിച്ചു.