മണിപ്പുഴയില്‍ റോഡ് നവീകരണം തുടങ്ങി
1374161
Tuesday, November 28, 2023 3:27 AM IST
മണിപ്പുഴ: മണിപ്പുഴ- മൂലേടം റോഡില്‍ പാലങ്ങളുടെ താഴ്ന്നുപോയ അപ്രോച്ച് റോഡ് ഉയര്‍ത്തുന്ന ജോലികള്‍ തുടങ്ങി. ഇവിടെ പുതിയ പാലത്തിന്റെയും പഴയ പാലത്തിന്റെയും അപ്രോച്ച് റോഡുകള്‍ താഴ്ന്നതോടെ വാഹനയാത്ര ബുദ്ധിമുട്ടായിരുന്നു.
വാഹനങ്ങള്‍ക്കു തകരാര്‍ സംഭവിക്കുന്നതായി പരാതിയുണ്ടായിരുന്നു. വാഹനങ്ങള്‍ പാലത്തിലേക്കു കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് വന്നതോടെ ഗതാഗത തടസവും പതിവായിരുന്നു. കട്ടിംഗ് നികത്തുന്നതോടെ ഇതിനു പരിഹാരമാകും.