റേഡിയോളജി ദിനാഘോഷം സമാപിച്ചു
1374160
Tuesday, November 28, 2023 3:27 AM IST
കോട്ടയം: ഇന്ത്യൻ സൊസൈറ്റി ഓഫ് റേഡിയോ ഗ്രഫേഴ്സ് ആൻഡ് ടെക്നോളജിസ്റ്റ് റേഡിയോളജി ദിനാഘോഷങ്ങൾ സമാപിച്ചു. മെഡിക്കൽ കോളജിൽ നടക്കുന്ന മെഡെക്സ് കോമ്പൗണ്ടിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗവും ഐഎസ്ആർടിയുമായി ചേർന്ന് രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു.
കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള റേഡിയോളജി വിദ്യാർഥികൾക്കായി പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ നടന്നു.
ഇന്നലെ റേഡിയോളജിലെ ഏറ്റവും പുതിയ ശാഖയായ ഇന്റർവൻഷണൽ റേഡിയോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു.
സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായി തുടങ്ങുന്ന റേഡിയോളജി ബിരുദ വിദ്യാർഥികളെ സമ്മേളനത്തിൽ ആരോഗ്യ സർവകലാശാല ഡീൻ കൂടിയായ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ പുതുദീപം തെളിച്ച് സ്വാഗതം ചെയ്തു. റേഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി കെ. സജിത അധ്യക്ഷത വഹിച്ചു. ഐഎസ്ആർടി ദേശീയ ജനറൽ സെക്രട്ടറി സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് സാബു ജോസഫ്, മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതിഷ്കുമാർ, ഫിസിക്സ് വിഭാഗം മേധാവി പ്രഫ. അനിൽ കുമാർ, ഐഎസ്ആർടി സംസ്ഥാന സെക്രട്ടറി എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു.