മരങ്ങാട്ടുപിള്ളി: വെള്ളം പമ്പ്ചെയ്യാനുപയോഗിക്കുന്ന മോട്ടോറുകള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കൂടല്ലൂര്‍ ഭാഗത്ത് കളച്ചിറ കോളനിയില്‍ താമസിക്കുന്ന വയല പുത്തനങ്ങാടി കളപ്പുരയില്‍ അലന് കെ. സജി (19) നെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടില്‍ നിന്നു മോട്ടോറും ഇതിന് സമീപത്തായി പ്രവര്‍ത്തനരഹിതമായിരുന്ന മറ്റൊരു മോട്ടോറും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ മോഷ്ടിച്ച് വില്പന നടത്തിയ മോട്ടോറുകള്‍ ചേര്‍പ്പുങ്കല്‍ ഭാഗത്തുള്ള ആക്രി കടയില്‍ നിന്നു പോലീസ് കണ്ടെടുത്തു. ഇയാള്‍ക്ക് കിടങ്ങൂര്‍, കുറവിലങ്ങാട്, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കിടങ്ങൂര്‍ എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.