ഭരണങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; പോലീസ് സംരക്ഷണത്തിന് കോടതി ഉത്തരവ്
1339520
Sunday, October 1, 2023 12:44 AM IST
ഭരണങ്ങാനം: ഭരണങ്ങാനം സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടത്തും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പില്‍ പോലീസ് സംരക്ഷണവും കാമറ സംവിധാനവും അനുവദിച്ച് കേരളാ ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. യുഡിഎഫിനു വേണ്ടി കെ.ടി. തോമസ് കിഴക്കേക്കര നല്കിയ പരാതിയിലാണ് ഉത്തരവ്.
യുഡിഎഫ് സ്ഥാനാര്‍ഥികളായി അനുജ് സി. എബി ചിറയ്ക്കല്‍പുരയിടം, കെ.എസ്. ഉണ്ണികൃഷ്ണന്‍നായര്‍ കുളപ്പുറത്ത്, പി.ടി. കുര്യാക്കോസ് പാണ്ടിയേല്‍, വി.ജെ. ജോര്‍ജ് വലിയപറമ്പില്‍, ടി.സി. തോമസ് തേക്കുംകാട്ടില്‍, കെ.ടി.തോമസ് കിഴക്കേക്കര, സാജു ജോസഫ് മാറാമറ്റത്തില്‍, പി. എസ്. സുകുമാരന്‍ പനച്ചിക്കല്‍, അല്‍ഫോന്‍സ് ജോസ് വെട്ടിക്കല്‍, ആഷ മാത്യു മൂത്തേടത്ത്, തങ്കമ്മ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, എ.ഡി. രാജീവ് അച്ചന് പറമ്പില്‍, സോബി ജയിംസ് ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ മത്സരിക്കുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി ആനന്ദ് മാത്യു ചെറുവള്ളില്‍, ജോസഫ് തോമസ് അമ്പലമറ്റത്തില്‍, ടോമി മാത്യു ഉപ്പിടുപാറയില്‍, എന്‍.ജി. പ്രേംജി നിരപ്പേല്‍, ബിനോയി ജോസഫ് തേവര്പാലക്കട്ടയില്, കെ.എസ്. ബേബി കൂട്ടുങ്കല്‍, മജു ജോസഫ് പാട്ടത്തില്‍, എ.ടി. സന്തോഷ് ആര്യന്താനത്ത്, ജയശ്രീ ജയമോള്‍ മറ്റത്തില്‍, കെ. രാഗിണി മണ്ണാറാത്ത്, സൗമ്യ ദേവദാസ് തെക്കേയറ്റത്ത്, പി.എസ്. ബിജുമോന് പുതിയപറമ്പില്‍, സിനു ഫ്രാന്‍സിസ് തുമ്മനിക്കുന്നേല്‍ എന്നിവരാണ് ജനവിധി തേടുന്നത്.