സഹകരണ മേഖലയെ തകർക്കുവാൻ ഗൂഢശ്രമമെന്ന്
1339513
Sunday, October 1, 2023 12:37 AM IST
കോരുത്തോട്: സഹകരണ മേഖലയെ തകർക്കുവാൻ ആസൂത്രിത നീക്കമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
കോരുത്തോട്ടിൽ നവീകരിച്ച സർവീസ് സഹകരണ ബാങ്കിന്റെ ടൗൺ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ് അധ്യക്ഷ വഹിച്ചു.
വാഴൂർ സോമൻ എംഎൽഎ സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ നവീകരിച്ച മടുക്ക ബ്രാഞ്ചിന്റെ താക്കോൽ കൈമാറി.
സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രൻ വൈദ്യരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, കെ.ടി. പ്രമദ്, ജോയ് പുരയിടത്തിൽ, സജി ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.