മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ലോക ഹൃദയാരോഗ്യദിന ബോധവത്്കരണ പരിപാടി നടത്തി
1339218
Friday, September 29, 2023 10:05 PM IST
പാലാ: ലോക ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തില്‍ ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി ബോധവത്കരണ പരിപാടി നടത്തി. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ്, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
പൊതുജനങ്ങളില്‍ രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ആരോഗ്യമുള്ള ശരീരം കാത്തു സൂക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. ചിട്ടയായ വ്യായാമത്തിലൂടെയും സമയം തെറ്റാതെയുള്ള ഭക്ഷണക്രമത്തിലൂടെയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പാലാ ഡിവൈഎസ്പി എ.ജെ. തോമസ് പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജ്, പാലാ അല്‍ഫോന്‍സ കോളജ്, കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികള്‍ അരങ്ങേറി. പുള്‍ അപ്പ് ചലഞ്ച്, ഫ്ലാഷ് മോബ്, ബുളറ്റ് റാലി എന്നിവയോടെ നടത്തിയ പരിപാടി വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ചു.
ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, കാര്‍ഡിയോ തൊറാസിക് ആൻഡ് വാസ്കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. കൃഷ്ണന് സി., കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. ബിബി ചാക്കോ ഒളരി, കണ്‍സൾട്ടന്റ് ഡോ. രാജീവ് ഏബ്രഹാം, കാര്‍ഡിയാക് അനസ്തേഷ്യ സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. നിതീഷ് പി.എന്‍. എന്നിവര്‍ പങ്കെടുത്തു.