കാരിത്താസ് ഇന്ത്യ നാഷണല്‍ അസംബ്ലി പാലായില്‍, സ്വാഗതസംഘം രൂപീകരിച്ചു
1339216
Friday, September 29, 2023 10:05 PM IST
പാലാ: ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന വിഭാഗമായ കാരിത്താസ് യൂണിവേഴ്സിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ നാഷണല്‍ അസംബ്ലി ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ പാലായില്‍ നടത്തും. 1964ല്‍ നിലവില്‍ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷണല്‍ അസംബ്ലി കേരളത്തില്‍ പാലായില്‍ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ഡയറക്ടര്‍മാര്‍ സമ്മേളിക്കുന്ന നാഷണല്‍ അസംബ്ലിയില്‍ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന സാമൂഹ്യക്ഷേമ വികസന പ്രവര്‍ത്തനങ്ങളും വിവിധങ്ങളായ ഉപജീവന പ്രതിസന്ധികളും ചര്‍ച്ചചെയ്യുന്നതും പരിഹാരപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്നതുമാണ്. മനുഷ്യനും പ്രകൃതിക്കും ദുരിതം സംഭവിക്കുന്ന ഇടങ്ങളിലെല്ലാം പരോപകാരത്തിന്റെയും പരസ്നേഹത്തിന്റെയും കൈത്താങ്ങുമായി എത്തുന്ന കാരിത്താസ് ഇന്ത്യയുടെ നാഷണല്‍ അസംബ്ലി വിജയകരമായി പാലായില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ഷാലോം പാസ്റ്ററല്‍ സെന്ററില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റീവ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പി.എസ്.ഡബ്ല്യു.എസ് അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് വടക്കേത്തൊട്ടിയില്‍, പിആര്‍ഒ ഡാൻറ്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍മാരായ മെര്‍ളി ജയിംസ്, സിബി കണിയാംപടി, ബ്രദര്‍ ജോര്‍ജ് ഇടയോടിയില്‍, ജോയി മടിക്കാങ്കല്‍, ഡോണ്‍ അരുവിത്തുറ, ക്ലാരീസ് ചെറിയാന്, അനു റെജി, അലീനാ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.