പാലാ സമ്പൂര്‍ണ മാലിന്യവിമുക്തമണ്ഡലം: പ്രഖ്യാപനനടപടികൾക്ക് ഇന്നു തുടക്കം
1339215
Friday, September 29, 2023 10:05 PM IST
പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂര്‍ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്കു മാണി സി. കാപ്പന് എംഎല്‍എ യുടെ നേതൃത്വത്തില്‍ ഇന്നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമാവും. ഇതിന്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിന് സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് സംഘടിപ്പിക്കുന്ന പരിപാടി മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പാലായിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കര്‍മ്മപരിപാടിക്കു രൂപം നല്‍കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് ഡിസംബര്‍ 31 നുമുമ്പ് പാലായെ സമ്പൂര്‍ണ മാലിന്യ മുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ജനകീയ കമ്മിറ്റികളും രൂപീകരിക്കും.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍, മത സാമുദായിക നേതാക്കൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകർ, റസിഡന്റ് അസോസിയേഷന് പ്രതിനിധികള്‍, കുടുംബശ്രീ, സി ഡി എസ് ഭാരവാഹികൾ, പരിസ്ഥിതി, ശാസ്ത്ര-സാംസ്കാരിക സംഘടനകൾ, വനിത, യുവജന, ട്രേഡ് യൂണിയന് സംഘടനപ്രതിനിധികള്‍, സ്കൂള്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, എന്‍എസ്എസ്, എന്‍സി സി, കോ-ഓര്‍ഡിനേറ്റര്‍മാര്‍, സര്‍വീസ് പെന്ഷന് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.