അസോസിയേഷന് ഓഫ് റിട്ടയേര്‍ഡ് ടീച്ചേഴ്സിന്റെ പ്രഥമസമ്മേളനം
1339211
Friday, September 29, 2023 2:52 AM IST
കടുത്തുരുത്തി: ജില്ലയിലെ എന്‍എസ്എസ് സ്കൂളുകളില്‍നിന്ന് വിരമിച്ച അധ്യാപകരുടെ സംഘടനയായ അസോസിയേഷന് ഓഫ് റിട്ടയേര്‍ഡ് ടീച്ചേഴ്സിന്റെ പ്രഥമസമ്മേളനം നടത്തി.
എന്‍എസ്എസ് പ്രതിനിധിസഭാ മെംബര്‍ എന്‍. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. സ്വാമിയാര് മഠം ഹാളില്‍ നടന്ന യോഗത്തില്‍ റിട്ട. പ്രഥമാധ്യാപകന് പി.കെ. നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അധ്യാപകരായ എസ്.പി. ഉണ്ണികൃഷ്ണന് നായര്‍, എന്‍. പത്മനാഭ പിള്ള, ഡോ.മുരളീധരന് നായര്‍ എന്നിവരെ ആദരിച്ചു.
എന്‍. ശ്രീനിവാസന് നായര്‍, മുരളീധരന് നായര്‍, ദേവകി എന്നിവര്‍ പ്രസംഗിച്ചു. പി.കെ. നാരായണന് നായര്‍ പ്രസിഡന്റും എന്‍. ശ്രീനിവാസന് നായര്‍ സെക്രട്ടറിയുമായി 15 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.