എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാസംഗമവും കടുത്തുരുത്തിയില്‍ നാളെ
1339206
Friday, September 29, 2023 2:50 AM IST
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും എസ്എസ്എള്സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥീ-വിദ്യാര്‍ഥിനികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും അവാര്‍ഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പുത്തന്‍ പ്രതിഭകളെയും കലാ-കായിക-സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിക്കും. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.
മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. യുവതലമുറ ലഹരിക്കെതിരേ എന്ന കാമ്പയിന് ഉദ്ഘാടനം മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍വഹിക്കും. വിഎസ്എസ്സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന് നായര്‍ മുഖ്യാതിഥിയായിരിക്കും. കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പ്രതിഭകളെ ആദരിക്കും.