കോ​ട്ട​യം: ജൂ​ണി​യ​ര്‍ ഡോ​ക്ട​ര്‍മാ​ര്‍ക്ക് സ്റ്റൈ​പ്പ​ൻ​ഡ് വ​ര്‍ധ​ന​യും ജോ​ലി സു​ര​ക്ഷി​ത​ത്വ​വും ഉ​ള്‍പ്പെ​ടെ സ​ര്‍ക്കാ​ര്‍ ന​ല്കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പി​ജി ഡോ​ക്ട​ര്‍മാ​ര്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും.

സം​സ്ഥാ​ന വ്യാ​പ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 24 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കെ​ന്ന് ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍ കൗ​ണ്‍സി​ല​ര്‍ ഡോ.​അ​ന​ന്ദു അ​റി​യി​ച്ചു.