വടവാതൂരിൽ മിൽക്ക് എടിഎം
1339203
Friday, September 29, 2023 2:50 AM IST
മണർകാട്: മിൽക്ക് എടിഎം സ്ഥാപിക്കാൻ വടവാതൂർ ക്ഷീര വ്യവസായ സഹകരണ സംഘം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പെരുമാനൂർകുളം ജംഗ്ഷനിൽ ആരംഭിച്ച മിൽക്ക് എടിഎമ്മിൽ തിരക്കേറിയതോടെയാണ് വടവാതൂരിലും മിൽക്ക് എടിഎം സ്ഥാപിക്കാൻ സഹകരണസംഘം തീരുമാനിച്ചത്.
ദേശീയപാതയിൽ വടവാതൂർ ജംഗ്ഷനിൽ സംഘത്തിന്റെ കെട്ടിടത്തിലാണു പുതിയ എടിഎം സ്ഥാപിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡിയുടെ സ്ഥാപിക്കുന്ന രണ്ടാമത്തെ എടിഎം കോട്ടയത്തും വടവാതൂരും ഉള്ളവർക്കു പ്രയോജനപ്പെടുത്താൻ സാധിക്കും.