ചേ​ര്‍​പ്പു​ങ്ക​ല്‍: ഏ​റ്റു​മാ​നൂ​ര്‍-പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന ഹൈ​വേ​യും പാ​ലാ-കോ​ഴാ റോ​ഡി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ചേ​ര്‍​പ്പു​ങ്ക​ല്‍-ആ​ണ്ടൂ​ര്‍ റോ​ഡും കി​ഴ​ക്കേ മാ​റി​ടം-പാ​ള​യം പ്ര​ദേ​ശ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ക​ട​പ്ലാ​മ​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ള​യം-ക​ട​പ്ലാ​മ​റ്റം റോ​ഡും ത​ക​ര്‍​ന്നു. നെ​ടു​മ്പാ​ശേരി യാ​ത്ര​ക്കാ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ചേ​ര്‍​പ്പു​ങ്ക​ല്‍-ആ​ണ്ടൂ​ര്‍ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം അ​ധി​കാ​രി​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ര​ണ്ടു​മാ​സം മു​മ്പ് ഈ ​ര​ണ്ട് റോ​ഡു​ക​ളി​ലും ന​ട​ത്തി​യ കു​ഴി​യ​ട​യ്ക്ക​ല്‍ യാ​തൊ​രു പ്ര​യോ​ജ​ന​വും ചെ​യ്തി​ല്ലെ​ന്നും വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടതായും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ​

റോ​ഡു​ക​ള്‍ എ​ത്ര​യും വേ​ഗം റീ​ടാ​റി​ംഗ് ന​ട​ത്തി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കി​ഴ​ക്കേ മാ​റി​ടം വാ​ര്‍​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.