മോഷണക്കേസിൽ അമ്മയും മകനും അറസ്റ്റിൽ
1339025
Thursday, September 28, 2023 10:55 PM IST
തിടനാട്: ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോംനഴ്സായ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വടശേരിക്കര, പേഴുംപാറ പുന്നത്തുണ്ടിയില്‍ ലിസി തമ്പി (56), മകന് ജോഷി ജോസഫ് (36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപക ദമ്പതികളുടെ പ്രായമായ അമ്മയെ നോക്കിയിരുന്ന ലിസി കഴിഞ്ഞദിവസം പകല്‍ അജ്ഞാതരായ ചിലർ വീട്ടില്‍ കയറിവന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ലിസി ആണെന്ന് കണ്ടെത്തുകയും അതു മറയ്ക്കുന്നതിന് കഥ ഉണ്ടാക്കിയതാണെന്നും തെളിഞ്ഞു. മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വയ്ക്കുന്നതിന് മകനെ ഏല്‍പ്പിച്ചു.