ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു
1339021
Thursday, September 28, 2023 10:55 PM IST
കൂട്ടിക്കൽ: കൂട്ടിക്കൽ നവീകരിച്ച ത്രിവേണി ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ മുൻ പ്രസിഡന്റുമാരെ ആദരിച്ചു.
ലൈബ്രറി സെക്രട്ടറി കെ. ശശി ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ബിജോയ് ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് ജേക്കബ് ജോർജ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. രാധാകൃഷ്ണൻ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം.ഐ. അൻസാരി തുടങ്ങിയവർ പ്രസംഗംച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമയുടെ ശ്രമഫലമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറിയുടെ പുനരുദ്ധാരണം നടത്തിയത്.