കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽനിന്നു പുറത്താക്കി
1339020
Thursday, September 28, 2023 10:55 PM IST
കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി. വെള്ളാവൂർ ഏറത്ത് വടകര ഭാഗത്ത് അമ്പിളിഭവൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന അനൂപ് ആർ. നായരെ(34)യാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നു ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ എരുമേലി സ്റ്റേഷനിൽ കൊലപാതകക്കേസും മണിമല സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ക്വട്ടേഷൻ തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരേ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരേ കാപ്പാപോലുള്ള നിയമ ടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.