പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1339019
Thursday, September 28, 2023 10:55 PM IST
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി കമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷി(24)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീട്ടുവളപ്പിലേക്ക് വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു.
കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസത്തത്തുടർന്ന് വീട്ടുകാർ കുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്എച്ച്ഒ ഷൈന്‍കുമാര്‍, എസ്ഐമാരായ പി.എസ്. അനീഷ്, എം.പി. അനില്‍കുമാര്‍, സിപിഒമാരായ കെ.കെ. സജി, ജോണ്സന് എന്നിവര്‍ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.