ചങ്ങനാശേരി അതിരൂപത സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ പുതിയ ബാച്ച് ആരംഭിച്ചു
1338984
Thursday, September 28, 2023 2:47 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള സിഎഎച്ച്ആര്ഡിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംരംഭമായ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ഈ വര്‍ഷത്തെ ബാച്ചിന്റെ പ്രവര്‍ത്തനോദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. കാസര്‍ഗോഡ് സബ് കളക്ടര്‍ ദിലീപ് കൈനിക്കര മുഖ്യാതിഥിയായിരുന്നു.
വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലയ്ക്കല്‍ മുഖ്യപ്രഭാഷണവും സിവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റെന്നി മാത്യു വിശദീകരണവും നടത്തി. എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, അസംപ്ഷന്‍ കോളജ് പ്രിൻസിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജെയിംസ് കൊക്കാവയലില്‍ മൈനോറിറ്റി സ്കോളര്‍ഷിപ്പ്, ഇഡബ്ല്യുഎസ് സംവരണം തുടങ്ങിയവയെ സംബന്ധിച്ച് വിശദീകരിച്ചു. നിലവില്‍ അസംപ്ഷന്‍ കോളജിലെയും എസ്ബി കോളജിലെയും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 65 പേരാണ് പഠനം നടത്തുന്നത്.
അസംപ്ഷന്‍ കോളജിലെ ആര്‍ച്ച്ബിഷപ് പവ്വത്തില്‍ കമ്യൂണിറ്റി കോളജിലാണ് കോഴ്സ് നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റെന്നി മാത്യു ഫോണ്‍: 9495035010.