ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഹൃദയ, വയോജന ദിനാചരണം
1338786
Wednesday, September 27, 2023 11:01 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ഹൃദയ, വയോജന ദിനാചരണം സംഘടിപ്പിക്കും. ഹൃദയദിന വാക്കത്തോണ്‍ ഹൃദയതാളം നാളെ രാവിലെ 8.30 ന് ചങ്ങനാശേരി പാറേല്‍ പള്ളി മൈതാനിയില്‍നിന്ന് ആരംഭിക്കും.
ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സിനി ആര്‍ട്ടിസ്റ്റ് നസീര്‍ സംക്രാന്തി ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കും. ഹൃദയദിനത്തിന്റെ ഭാഗമായി ഹൃദയരോഗ നിര്‍ണയ പരിശോധനാ പാക്കേജും പ്രാഥമിക ചികിത്സാ ബോധവത്കരണ പരിശീലന പരിപാടികളും സൗജന്യ രക്തസമ്മര്‍ദ പരിശോധനയും പോസ്റ്റര്‍ കോമ്പറ്റീഷന്, പുഷപ് കോമ്പറ്റീഷന്, ഹെല്‍ത്ത് സ്ക്രീനിംഗ്, സിപിആര്‍ ആന്‍ഡ് ഫസ്റ്റ് എയ്ഡ് വര്‍ക്ക്ഷോപ്പ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളുടെയും കോളജുകളുടെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, ഡോ. അബ്ദുള്‍ ഖാദര്‍, ഡോ. ജോജി ബോബന്, സിസ്റ്റർ മെറീന എസ്.ഡി, പോള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-272 2100.