കുടക്കച്ചിറയില്‍ പുസ്തകക്കൂടാരം പദ്ധതി
1338767
Wednesday, September 27, 2023 10:23 PM IST
കുടക്കച്ചിറ: കൈരളി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ നടത്തിയ വായനശാലകള്‍ വിദ്യാലയങ്ങളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായുള്ള പുസ്തകക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ മാനേജര്‍ ഫാ. തോമസ് മഠത്തില്‍പറമ്പില്‍, ഹെഡ്മാസ്റ്റര് ജോഷി ആന്റണി, തോമസ് വാക്കപ്പറമ്പില്‍, വത്സരാജന്‍ വെള്ളാമ്പേല്‍, പിടിഎ പ്രസിഡന്റ് അലക്സ് കച്ചിറമറ്റം, ബിനി, ജോസ്കുട്ടി ഇളയാനി തോട്ടം എന്നിവര്‍ പ്രസംഗിച്ചു.