വർണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം നടത്തി
1338763
Wednesday, September 27, 2023 10:23 PM IST
തിടനാട്: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വർണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രൊജക്ട് ഓഫീസർ ആശാ ജോർജ് പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ്, പഞ്ചായത്തംഗം സന്ധ്യ ശിവകുമാർ, എസ്എംസി ചെയർമാൻ കെ.വി. അലക്സാണ്ടർ, ബ്ലോക്ക് പ്രൊജക്ട് ഓഫീസർ ബിൻസ് ജോസഫ്, എച്ച്എം ഇൻ ചാർജ് ജിൻസി ജോസഫ്, പ്രിൻസിപ്പൽ ശാലിനി റാണി, പിടിഎ പ്രസിഡന്റ് പി.ആർ. സന്തോഷ്, എംപിടിഎ പ്രസിഡന്റ് ആശാ ഷെൽജി, കെ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.