ജല ജീവൻ മിഷൻ പദ്ധതിക്ക് സ്ഥലംവാങ്ങാൻ 60 ലക്ഷം
1338762
Wednesday, September 27, 2023 10:23 PM IST
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ഉൾപ്പെടുന്ന തലനാട്,തീക്കോയി, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകൾക്കും മുണ്ടക്കയം ഡിവിഷന് കീഴിലെ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകൾക്കും ജല ജീവൻ പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ജലസംഭരണി നിർമിക്കുന്നതിനാവശ്യമായ സ്ഥലം വെട്ടിപ്പറമ്പിൽ വാങ്ങുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, പി.ആർ. അനുപമ എന്നിവർ അറിയിച്ചു.
മലങ്കരയിൽ നിന്നു വെള്ളം എത്തിക്കുന്ന രീതിയിൽ വിഭാവനം ചെയ്ത പദ്ധതി മുന്നോട്ട് നീങ്ങിയെങ്കിലും ജലസംഭരണി നിർമിക്കുന്നതിന് സ്ഥലം വാങ്ങിക്കുന്നതിനായി പണം കണ്ടെത്തേണ്ടത് പഞ്ചായത്തുകളുടെ ചുമതലയായിരുന്നു. പല പഞ്ചായത്തുകളിലും ഓൺഫണ്ട് ഇല്ലാത്തതിനാൽ പദ്ധതി പ്രതിസന്ധിയിൽ നീങ്ങുകയായിരുന്നു. ഈ അവസരത്തിൽ ആറു പഞ്ചായത്തുകൾക്കും കൂടി 60 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.