ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി
1338747
Wednesday, September 27, 2023 3:07 AM IST
തലയോലപ്പറമ്പ്: കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി വെള്ളൂർ ഡിവിഷനിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി. എസ്. ശരത്. നിർവഹിച്ചു.
വടയാർ പുത്തൻപാലത്ത് നടന്ന യോഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി വി.കെ. രവി അധ്യക്ഷത വഹിച്ചു. വടയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. സുരേന്ദ്രൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വി. ബിജു, എം.ബി. തിലകൻ, ഇ.എസ്. സനീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ എൻ.ആർ. റോഷിൻ, കെ.സി. മനീഷ്, കർഷകസംഘം ഡയറക്ടർ ബോർഡ് അംഗം ടി.എൻ. സോമൻ, പാടശേഖര സമിതി പ്രസിഡന്റ് ടി. എസ്. ബാബു തുടങ്ങിയവർ സംബന്ധിച്ചു.