സിപിഐ കാല്‍നട ജാഥ നടത്തി
1338746
Wednesday, September 27, 2023 3:07 AM IST
കല്ലറ: ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ കല്ലറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥനടത്തി. ലോക്കല്‍ സെക്രട്ടറി എം.ജി. ഫിലെന്ദ്രന്‍ ക്യാപ്റ്റനായ ജാഥ കളമ്പുകാട് ജംഗ്ഷനില്‍ വൈക്കം മണ്ഡലം എക്സിക്യൂട്ടീവംഗം പി.സുഗതന് ജാഥ ക്യാപ്റ്റന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പി.എസ്. സാനുമോന് അധ്യക്ഷത വഹിച്ചു.
കല്ലറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും കാംകോ ചെയര്‍മാനുമായ സി.കെ. ശശിധരന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിജു രാജപ്പന് അധ്യക്ഷത വഹിച്ചു.
വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി. പ്രദീപ്, ഡി. ബോബന്, വി.കെ. സലിംകുമാര്‍, പി.ആര്. രജനി, കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, മിനി ജോസ്, നിഷ ദിലീപ്, സുജാത ശിവന്, ഉണ്ണിക്കൃഷ്ണന് ജില്‍ജിത്ത്, എം.ജി. സോമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.