യുഡിഎഫ് സായാഹ്ന ധർണ നടത്തി
1338744
Wednesday, September 27, 2023 3:06 AM IST
തലയോലപ്പറമ്പ്: ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തലയോലപ്പറമ്പിൽ യുഡിഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷിബു ധർണാ സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.ടി. ജയിംസ് അധ്യക്ഷത വഹിച്ചു.
ബഷീർ പുത്തൻപുര, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ജോയി കൊച്ചാനാപ്പറമ്പിൽ, വിജയമ്മ ബാബു, ഇടവട്ടം ജയകുമാർ, ഷൈൻ പ്രകാശ്, കെ.ഡി. ദേവരാജൻ, ജോസ് വേലിക്കകം, കുമാരികരുണാകരൻ, അനിത സുഭാഷ്, വൈക്കം ജയൻ, പ്രമോദ് സുഗുണൻ, കെ.കെ. രാജു, പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.