സംസ്ഥാന അവാര്‍ഡ് ജേതാവ് മിനി ടീച്ചര്‍ക്ക് അനുമോദനം
1338741
Wednesday, September 27, 2023 3:06 AM IST
ചങ്ങനാശേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ കായികാധ്യാപിക മിനി പി. മാത്യുവിന് സ്കൂളില്‍ അനുമോദനം നല്കി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മിനി ടീച്ചറെ എംഎല്‍എ പൊന്നാട അണിയിച്ചു.
പിടിഎ പ്രസിഡന്റ് റോയി കപ്പാങ്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബ്ലെസിയ, വാര്‍ഡ് കൗണ്‍സിലര്‍ ജോമി ജോസഫ്, അധ്യാപിക റാണി മാത്യു, സ്കൂള്‍ ചെയര്‍പേഴ്സണ്‍ തെരേസ ബിജു സെബാസ്റ്റ്യന്‍, ഷീജ തോമസ്, ജോബ്സണ്‍ നിക്ലാവോസ് എന്നിവര്‍ പ്രസംഗിച്ചു.