സാംസ്കാരിക സമ്മേളനം ഇന്ന്
1338740
Wednesday, September 27, 2023 3:02 AM IST
ചങ്ങനാശേരി: പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന സാംസ്കാരിക സമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എസ്. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
കേരള പോലീസ് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പുതൂര്‍പള്ളി ചീഫ് ഇമാം ഡോ. അല്‍ഹാഫിസ് അര്‍ഷദ് ഫലാഹി, എ.എച്ച് ഹനീഫ, എം.എസ്. നൗഷാദ്, കെ.എ. ഷാഹുല്‍ ഹമീദ്, കെ.എ. ഷമീര്‍ എന്നിവര്‍ പ്രസംഗിക്കും.