കാപ്പാ ചുമത്തി നാടുകടത്തി
1338739
Wednesday, September 27, 2023 3:02 AM IST
കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. ചങ്ങനാശേരി പായിപ്പാട് കാലായിപ്പടി ഭാഗത്ത് ചെള്ളുവേലിയില് ആരോമല്‍ വിജയ (27)നെയാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് ഒന്‍പതു മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി തൃക്കൊടിത്താനം സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷന്‍, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.