എന്‍എസ്എസ് കോളജില്‍ മെറിറ്റ് ഡേ
1338738
Wednesday, September 27, 2023 3:02 AM IST
ചങ്ങനാശേരി: പെരുന്ന എന്‍എസ്എസ് ഹിന്ദുകോളജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മന്നത്തുപത്മനാഭനെക്കുറിച്ചുള്ള പുസ്തകങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തയാറാക്കിയ ഇതര പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.സുജാത, എഡ്യുക്കേഷണല്‍ സെക്രട്ടറി എം.ആര്. ഉണ്ണി, പിടിഎ പ്രസിഡന്റ് ഭുവനേന്ദ്രകുമാര് എന്നിവര്‍ പ്രസംഗിച്ചു.