റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ്: എസ്ബി സ്കൂളിന് തിളക്കമാര്‍ന്ന വിജയം
1338736
Wednesday, September 27, 2023 3:02 AM IST
ചങ്ങനാശേരി: കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസില്‍ എസ്ബി സ്കൂളിന് തിളക്കമാര്‍ന്ന വിജയം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് എസ്ബി സ്കൂളില്‍നിന്നു 20 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
റവന്യൂ ജില്ലാതലത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അണ്ടര്‍ 14 വിഭാഗത്തിലെ എട്ടുപേര്‍ എസ്ബി വിദ്യാര്‍ഥികളാണ്. റവന്യു ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ പതിനേഴ് പേര് ഈ സ്കൂളിലെ വിദ്യാര്‍ഥികളാണ്. റവന്യൂ ജില്ലയില്‍ റണ്ണറപ്പായ ഹാന്‍ഡ് ബോള്‍ അണ്ടര്‍ 14 വിഭാഗത്തിലെ ഒമ്പത് വിദ്യാര്‍ഥികളും എസ്ബിയില്‍ നിന്നുമാണ്.
ചങ്ങനാശേരി ഉപജില്ല ഗെയിംസില്‍ ഫുട്ബോള്‍, ബോള്‍,അണ്ടര്‍ 14, അണ്ടര്‍ 17, വിഭാഗത്തിലും ബാഡ്മിന്റണ്‍, ഹാന്‍സ് ബോള്‍ അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും ടേബിള്‍ ടെന്നീസ് അണ്ടര്‍ 17 വിഭാഗത്തിലും എസ്ബി സ്കൂള്‍ ഒന്നാം സ്ഥാനം നേടി.
സ്കൂളിലെ കായിക അധ്യാപകരായ സജി അഗസ്റ്റിന്, ജസീന്ത ചാക്കോ എന്നിവരാണ് പരിശീലകര്‍. വിജയികളായ കായിക പ്രതിഭകളെ മാനേജര്‍ ഫാ. ക്രിസ്റ്റോ നേര്യം പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു, ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.