പായിപ്പാട് പഞ്ചായത്തില്‍ ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് വൈകുന്നു
1338734
Wednesday, September 27, 2023 3:02 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തില്‍ ക്ഷേമകാര്യ ചെയര്പേഴ്സണില്ല. ക്ഷേമകാര്യ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ഡാര്‍ളി ടെജി കേരള കോണ്‍ഗ്രസ് ധാരണ പ്രകാരം കഴിഞ്ഞ ജൂലൈ 28ന് രാജിവച്ചിരുന്നു. രാജി വിവരം പഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് ഇമെയില്‍ ചെയ്തെങ്കിലും കമ്മീഷന് മറുപടിയോ പുതിയ തെരഞ്ഞെടുപ്പ് തീയതിയോ പ്രഖ്യാപിച്ചിട്ടില്ല.
ക്ഷേമകാര്യ ചെയര്പേഴ്സണില്ലാത്തതുമൂലം കമ്മിറ്റി യോഗം ചേരാനോ ക്ഷേമപെന്‍ഷനുകള്‍ക്ക് അംഗീകാരം നല്‍കാനോ കഴിയുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ക്ഷേമ പെന്ഷന് അപേക്ഷ നല്കിയ പലര്‍ക്കും ഇത് ലഭ്യമാക്കാന്‍ വൈകുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് നിവാസികള്‍ ആവശ്യപ്പെടുന്നത്.