വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
1338733
Wednesday, September 27, 2023 3:02 AM IST
കോട്ടയം: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടമ്പലം കുളങ്ങര പുത്തന്‍പറമ്പില്‍ കെ.ആര്. ചന്ദ്രന് (59) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2019-ല്‍ തന്റെ അച്ഛന്റെ മരണശേഷം അച്ഛന്റെ വ്യാജ ഒപ്പിട്ട് വില്‍പ്പത്രം തയാറാക്കി മുട്ടമ്പലം ഭാഗത്തുള്ള വീടും വസ്തുവും കൈവശപ്പെടുത്തുകയായിരുന്നു.
ഇയാളുടെ സഹോദരി കോടതിയില്‍ പരാതി നല്‍കുകയും തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശാസ്ത്രീയമായി അന്വേഷണം നടത്തിയതില്‍ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.