ചാമ്പ്യന്‍സ് ബോട്ട് ലീഗ്: അവലോകന യോഗം ചേര്‍ന്നു
1338732
Wednesday, September 27, 2023 3:02 AM IST
കോട്ടയം: താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗന്റെ മുന്നൊരുക്ക നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അവലോകന യോഗം ചേര്‍ന്നു.
താഴത്തങ്ങാടിയിലുള്ള കോട്ടയം വെസ്റ്റ് ബോട്ട് ക്ലബ്ബില്‍ വിവിധ വകുപ്പുകളുടെയും വള്ളംകളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ താഴത്തങ്ങാടി വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനില്‍ കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പദ്മകുമാര്‍, വെസ്റ്റ് ക്ലബ് സെക്രട്ടറി സാജന് പി. ജേക്കബ്, ടൂറിസം വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.എസ്. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.