വ്യാപാരിയുടെ ആത്മഹത്യ - സമഗ്ര അന്വേഷണം വേണം: വ്യാപാരി വ്യവസായി സമിതി
1338729
Wednesday, September 27, 2023 2:58 AM IST
കോട്ടയം: ബാങ്ക് അധികൃതരുടെ ഭീഷണിയെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നാഗമ്പടത്തെ ബാങ്കിന് മുന്‍പിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് ചേര്‍ന്ന യോഗം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം പി.എ. അബ്ദുള്‍സലിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന് തകിടിയേല്‍, സെക്രട്ടറി ജോജി ജോസഫ്, ജില്ലാകമ്മിറ്റി അംഗങ്ങളായ രാജേഷ് കെ. മേനോന്, കെ.വി. സെബാസ്റ്റ്യന്‍, സന്തോഷ് കുമാര്‍, കെ.ജി. ഷാല്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.