പേവിഷബാധ: ഹ്രസ്വചിത്ര പ്രകാശനം ഇന്ന് സിഎംഎസ് കോളജില്‍
1338727
Wednesday, September 27, 2023 2:58 AM IST
കോട്ടയം: മൃഗങ്ങളുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട പ്രഥമശ്രുശ്രൂഷ സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവ തയാറാക്കിയ ആ 15 മിനിറ്റ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഇന്ന് നടക്കും.
രാവിലെ 10ന് കോട്ടയം സിഎംഎസ് കോളജ് എഡ്യൂക്കേഷണല്‍ തിയറ്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിക്കും.
പേവിഷബാധാദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടിയിലാണ് പ്രകാശനം നിര്‍വഹിക്കുക. ജില്ലാതല സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷയാകും.
കടിയേറ്റാല്‍ വാക്സിനേഷന് പോലെ തന്നെ പ്രധാനമാണ് പ്രഥമശുശ്രൂഷ. ഇതു പ്രമേയമാക്കി തൃശൂര്‍ സ്വദേശികളായ ജീസ് ജോസ് പൂപ്പാടി സംവിധാനവും ഫേവര്‍ ഫ്രാന്‍സിസ് കഥയും തിരക്കഥയും നിഖില്‍ ഡേവിസ് ഛായാഗ്രഹണവും നിര്‍വഹിച്ച ഹ്രസ്വചിത്രം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ 11 മുതല്‍ ലഭ്യമാകും.