അ​​മ​​ല​​ഗി​​രി: ബി​​കെ കോ​​ള​ജി​​ലെ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റി​​ൽ എ​​ൻ​​എ​​സ്എ​​സ് വാ​​രാ​​ഘോ​​ഷം ആ​​രം​​ഭി​​ച്ചു. അ​​തി​​ര​​മ്പു​​ഴ​​യി​​ലെ വൃ​​ദ്ധ​​മ​​ന്ദി​​ര​​മാ​​യ അ​​ബ്രോ​​ഭ​​വ​​ൻ സ​​ന്ദ​​ർ​​ശി​​ച്ച് ആ​​വ​​ശ്യ​​മാ​​യ മ​​രു​​ന്നു​​ക​​ളും വ​​സ്ത്ര​​ങ്ങ​​ളും എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ന്‍റി​​യേ​​ഴ്സ് സ​​മ്മാ​​നി​​ച്ചു.

വയോ​​ജ​​ന​​ങ്ങ​​ൾ​​ക്കു കൊ​​ടു​​ക്കേ​​ണ്ട പ​​രി​​ഗ​​ണ​​ന​​യും ബ​​ഹു​​മാ​​ന​​വും പു​​തു​​ത​​ല​​മു​​റ​​യ്ക്ക് പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണി​​തെ​​ന്ന് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​മി​​നി തോ​​മ​​സ് പ​റ​ഞ്ഞു. മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ളു​​മാ​​യി ഇ​​ട​​പ​​ഴ​​കാ​​നു​​ള്ള അ​​വ​​സ​​രം എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ന്‍റി​​യേ​​ഴ്സി​​ന് ഒ​​രു​​ക്കു​​മെ​​ന്ന് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ മെ​​ൽ​​ബി ജേ​​ക്ക​​ബും ഡോ.​ ​സി​​സ്റ്റ​​ർ പ്രി​​ൻ​​സി പി. ​​ജ​​യിം​​സും അ​​റി​​യി​​ച്ചു.