യൂണിയൻ തെരഞ്ഞെടുപ്പ് എസ്ബി കോളജില്‍ മുഴുവന്‍ സീറ്റും കെഎസ്യുവിന്
1338724
Wednesday, September 27, 2023 2:58 AM IST
ചങ്ങനാശേരി: എസ്ബി കോളജില്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും കെഎസ്യു നേടി.
ചെയര്‍പേഴ്സണ്‍: അലന് ജോസഫ്, വൈസ് പേഴ്സണ്‍: അനീറ്റ ജിജു, ജനറല്‍ സെക്രട്ടറി: അലന് ജിജി ഏബ്രഹാം, ആര്‍ട്സ് ക്ലബ്: സെക്രട്ടറി മിലന് ജോസഫ് ജോബ്, മാഗസിന് എഡിറ്റര്‍: ഗോഡ്വിന് ജോര്‍ജ് ജെയിന്, യൂണിയന് കൗണ്‍സിലര്‍മാര്‍: നവീന്‍ ജിമ്മി, ആരോണ്‍ വര്‍ഗീസ് ജേക്കബ്. എംജി സര്‍വകലാശാലയുടെ കീഴില്‍ ഇന്നലെ ഈ കലാലയത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾക്ക് സ്വീകരണം
ചങ്ങനാശേരി: എസ്ബി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ കെഎസ്യു യൂണിയന് ഭാരവാഹികള്‍ക്ക് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം അധ്യക്ഷത വഹിച്ചു.
കെ.എ. ജോസഫ്, ബാബു കോയിപ്പുറം, പി.എന്‍. നൗഷാദ്, ആന്റണി കുന്നുപുറം, സോബിച്ചന് കണ്ണംപള്ളി, ഡെന്നീസ് ജോസഫ്, ബിബിന്‍ കടന്തോട്, എം.എ.സജാദ്, ഡോണ്‍ കരിങ്ങട, യൂണിയന് ചെയര്മാന് അലന് ജോസഫ്, യൂണിറ്റ് പ്രസിഡന്റ് കറിയാച്ചന് രാജു എന്നിവര്‍ പ്രസംഗിച്ചു.