വസ്ത്രവിപണിയില്‍ വൈവിധ്യമൊരുക്കി ഖാദി
1338721
Wednesday, September 27, 2023 2:58 AM IST
കോട്ടയം: ഖാദിയില്‍ വൈവിധ്യമാർന്ന വസ്ത്രങ്ങളൊരുക്കി വിപണിയിലെത്തിച്ച് ഖാദി ബോര്‍ഡ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന വിപണനമേളയില്‍ ഇത്തവണ കോട്ടണ്‍, സില്‍ക്ക് സാരികള്‍, റെഡിമെയ്ഡ് ചുരിദാറുകള്‍, ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍ എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുമുണ്ട്.
ഒക്ടോബര്‍ മൂന്നുവരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ലഭിക്കും. സില്‍ക്ക്സാരികള്‍ 3,000 രൂപ മുതലും കോട്ടണ്‍ സാരികള്‍ 600 രൂപ മുതലും ലഭിക്കും.
ടോപ്പുകള്‍ക്ക് 700 രൂപയ്ക്ക് മുകളിലും റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്ക് 600 രൂപയ്ക്ക് മുകളിലുമാണ് വില. ഇവിടെനിന്നു ലഭിക്കുന്ന കോട്ടണ്‍ തുണിത്തരങ്ങള്‍ ജില്ലയിലെ തൊഴിലാളികള്‍ തന്നെ നിര്‍മിക്കുന്നതാണ്.
ഇതുകൂടാതെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേന്‍, എള്ളെണ്ണ, സോപ്പ്, തുണികള്‍ക്കായുള്ള പശ എന്നിവയും വില്പനയ്ക്കുണ്ട്. ഈ വര്‍ഷം മുതല്‍ ഖാദി ബോര്‍ഡിന്റെ ഇടുക്കി യൂണിറ്റില്‍നിന്നുള്ള ഏലയ്ക്കും വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
ഖാദി ഗ്രാമ സൗഭാഗ്യ സിഎസ്ഐ കോംപ്ലക്സ്, ബേക്കര്‍ ജംഗ്ഷന്, കോട്ടയം -04812560587, റവന്യു ടവര്‍ ചങ്ങനാശേരി 04812 423823, ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂര്‍ 04812 535120, കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ്,വൈക്കം 04829233508, മസ്ലിന് യൂണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം 9895841724 എന്നീ വില്പന കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭിക്കും.