പ്രകൃതിക്ഷോഭം: അടിയന്തരസഹായം എത്തിക്കണം
1338545
Tuesday, September 26, 2023 11:59 PM IST
ഈരാറ്റുപേട്ട: തലനാട്, തീക്കോയി പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കൃഷിഭൂമിയും വസ്തുവകകളും നഷ്ടപ്പെട്ട ജനങ്ങൾക്ക് സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്നും ഉരുൾപൊട്ടലിൽ തകർന്ന റോഡുകളും കലുങ്കുകളും പണിയുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്നും കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് നേതൃയോഗം യോഗം ആവശ്യപ്പെട്ടു.
ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ ഈ പ്രദേശങ്ങളെ ഇടതുപക്ഷ സർക്കാർ അവഗണിക്കുകയാണെന്ന് യോഗം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീഷ്കുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ജോമോൻ ഐക്കര യോഗം ഉദ്ഘാടനം ചെയ്തു. വർക്കിച്ചൻ വയമ്പേത്തനാൽ, ഹരി മണ്ണൂർ മഠം, എം.സി. വർക്കി, ചാർളി അലക്സ് എന്നിവർ പ്രസംഗിച്ചു.