ആംഗ്യഭാഷയുടെ അധ്യാപകരായി സ്പെഷൽ സ്കൂൾ വിദ്യാർഥികൾ
1338544
Tuesday, September 26, 2023 11:55 PM IST
കുറവിലങ്ങാട്: സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിച്ച് അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളെ കർമപദ്ധതിയാക്കി ഇലയ്ക്കാട് എസ്കെവി സ്കൂൾ.
അന്താരാഷ്ട്ര ബധിര ജനദിനം, ആംഗ്യ ഭാഷാ ദിനം എന്നിവയുടെ ആചരണവുമായി ബന്ധപ്പെട്ടായിരുന്നു എസ്കെവി സ്കൂളിന്റെ പരിശ്രമം.
മണ്ണയ്ക്കനാട് ഒഎൽസി ബധിര വിദ്യാലയത്തിലെ കുട്ടികളാണ് ആംഗ്യഭാഷയിലെ അധ്യാപകരായി ഇലയ്ക്കാട് സ്കൂളിൽ എത്തിയത്. ടോക്കിംഗ് ഹാൻഡ്സ് എന്ന പേരിലായിരുന്നു പരിപാടി.
കാതറൈൻ ജോർജ് , നെഹൽ മരിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വിരലക്ഷരമാല എസ്കെവി സ്കൂളിന് പുത്തൻ അറിവായി മാറി. വിവിധ പഠനോപകരണങ്ങളെ ആംഗ്യഭാഷയിലും വിരലക്ഷരങ്ങളിലും പഠിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു.
ഒഎൽസി പ്രിൻസിപ്പൽ സിസ്റ്റർ റിൻസി മാത്യു എസ്കെവി ജിയുപിഎസ് ഹെഡ്മാസ്റ്റർ കെ.ബി. മധുകുമാർ എന്നിവർ നേതൃത്വം നൽകി.