പിജി സ്റ്റുഡന്റ്സ് അസോസിയേഷന്
1338543
Tuesday, September 26, 2023 11:55 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് പിജി സ്റ്റുഡന്‍സ് അസോസിയഷന്റെ 2023 -24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രിന്‍സിപ്പൽ ഡോ. ബേബി തോമസ് നിര്‍വഹിച്ചു.
മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നല് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് അസോസിയഷന് ഭാരവാഹികളായ ജെറിന് പി. ഡേവിഡ്, അബിനാഥ് ജോജന്‍ എന്നിവര്‍ പ്രസംഗിച്ചു.