കരിങ്കല്ലുമായി പോയ ടോറസ് ലോറി മറിഞ്ഞു
1338538
Tuesday, September 26, 2023 11:55 PM IST
മൂന്നിലവ്: പാറമടയിൽ നിന്നു കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞു.
മൂന്നിലവ് ഇല്ലിക്കല്‍ കല്ല് റോഡില്‍ വെള്ളറ ഭാഗത്തെ പാറമടയില്‍ നിന്നു കരിങ്കല്ലുമായി പോയ ടോറസാണ് നെല്ലാപ്പാറ മേച്ചാല്‍ റോഡില്‍ മറിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. കയറ്റം കയറിയ ലോറി പിന്നോട്ട് ഉരുണ്ട് സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.
വാഹനം മറിയുന്നതിന് മുന്‍പ് ഡ്രൈവര്‍ ചാടിരക്ഷപ്പെട്ടു. മറിഞ്ഞ വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.