പ്രഫ. സാബു തോമസിനു പുരസ്കാരം
1338529
Tuesday, September 26, 2023 11:41 PM IST
കോട്ടയം: കരിയര്‍ 360ന്റെ ഫാക്കല്‍റ്റി റിസര്‍ച്ച് പുരസ്കാരത്തിന് പ്രഫ. സാബു തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
മെറ്റീരിയല്‍ സയന്‍സ് വിഭാഗത്തിലാണ് പുരസ്കാരം. ഇദ്ദേഹം ഉള്‍പ്പെടെ വിവിധ ഗവേഷണ മേഖലകളിലെ 27 പേര്‍ക്ക് ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 50,000 രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിക്കും.
ഹരിയാന ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ കരിയര്‍ 360 ഗവേഷണ മേഖലയിലെ മികവ് വിലയിരുത്തിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
1400ലധികം ഗവേഷണ പബ്ലിക്കേഷനുകളുള്ള പ്രഫ. സാബു തോമസിന്റെ എച്ച് ഇന്‍ഡക്സ് 137 ആണ്. 91045 സൈറ്റേഷനുകളുമുണ്ട്. എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജി, ഇന്റര്‍നാഷണല്‍ ആൻഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജി എന്നിവയുടെ ഡയറക്ടറാണ്.