വര്‍ണക്കൂടാരവും മാതൃക പ്രീപ്രൈമറി സ്കൂളും ഉദ്ഘാടനം ചെയ്ത ു
1338319
Monday, September 25, 2023 11:18 PM IST
നെടുംകുന്നം: നെടുംകുന്നം നോര്‍ത്ത് ഗവ. യുപി സ്കൂളില്‍ വര്‍ണക്കൂടാരവും മാതൃക പ്രീപ്രൈമറി സ്കൂളും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന അധ്യക്ഷത വഹിച്ചു.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണന്, നെടുംകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി. സോമന്, നെടുംകുന്നം പഞ്ചായത്തംഗങ്ങളായ ഷിനു സുനില്‍, രാജമ്മ രവീന്ദ്രന്, മാത്യു വര്‍ഗീസ്, ജോ ജോസഫ്, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് തുടങ്ങിയവര്‍ എന്നിവര്‍ പ്രസംഗിച്ചു.