എല്‍ജെഡി - ആര്‍ജെഡി ലയനം ജില്ലാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു
1338318
Monday, September 25, 2023 11:18 PM IST
കോട്ടയം: ലോക് താന്ത്രിക് ജനതാദളും-രാഷ്ട്രീയ ജനതാദളും ലയിക്കുന്നതിന് സംസ്ഥാന കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനം ജില്ലാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ടി. ഈപ്പന് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ടി.എം. ജോസഫ്, ജോര്‍ജ് മാത്യു, ബെന്നി സി. ചീരഞ്ചിറ, ഓമന വിദ്യാധരന്, പീറ്റര്‍ പന്തലാനി, ജോണ്‍ മാത്യു മൂലയില്‍, ജോസ് മടുക്കക്കുഴി, ടി.എസ്. റഷീദ്, എ.എ. റഷീദ്, പി.എസ്. കുറിയാക്കോസ്, രാജീവ് അലക്സാണ്ടര്‍, കെ.ഇ. ഷെറീഫ്, എം.കെ. വിനോദ്, അനില്‍ അയര്‍ക്കുന്നം, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി, റിജോ പാദുവ, സ്റ്റീഫന്‍ മാവേലി, ജോണ്‍ കരിങ്ങണാമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.