വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനിന് സ്വീകരണം നല്കി
1338317
Monday, September 25, 2023 11:18 PM IST
ചങ്ങനാശേരി: എറണാകുളം വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ സ്ഥിരപ്പെടുത്തിയതിനെ തുടര്‍ന്ന് ആദ്യമായി എത്തിയ ട്രെയിനിന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ പൗരാവലിയുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അഭിനന്ദിച്ചു.
വേളാങ്കണ്ണി പള്ളിയിലെ തിര്‍ഥാടകരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഫലമായിട്ടാണ് വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരപ്പെടുത്തിയത്. ട്രെയിനിലെ ലോക്കോ പൈലറ്റുമാരെ പൗരവലിയ്ക്ക് വേണ്ടി അതിരൂപത വികാരി ജനറാല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഷാള്‍ അണിയിച്ചു.
യുഡിഎഫ് ചെയര്മാന് പി.എന്‍. നൗഷാദ്, കണ്‍വീനര്‍ മാത്തുകുട്ടി പ്ലാത്താനം, വി.ജെ. ലാലി, കെ.എ. ജോസഫ്, തോമസ് അക്കര, ജോര്‍ജ്കുട്ടി മാപ്പിളശേരി, ജോമി ജോസഫ്, നെജിയാ നൗഷാദ്, ലിസി വര്‍ഗീസ്, മോളമ്മ സെബാസ്റ്റ്യാന്‍, ശ്യാം സാംസണ്, ജസ്റ്റിന് ബ്രൂസ്, സച്ചിന് സാജന് ഫ്രാന്‍സീസ്, ആന്റണി കുന്നുംപുറം, ബാബു രാജേന്ദ്രന്, ജോസി ചക്കാല, സിയാദ് അബ്ദുല്‍ റഫ്മാന്, സിബിച്ചന് ഇടശേരിപറമ്പില്‍, ബാബു കുട്ടന്‍ചിറ, പി.എന്‍. അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.